തിരുവനന്തപുരം: ഒഇസി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചു. മന്ത്രികെ.എൻ.ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഒഇസി, ഒഇസി(എച്ച്), എസ്ഇബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വർഷം ബജറ്റിൽ 240 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോൾ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. 200 കോടി അധികമായി അനുവദിച്ചതോടെ സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്യാനാകും.
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സുകളുടെ വീഡിയോ ക്ലാസുകൾ റെക്കോഡ് ചെയ്യുന്നതിന് വിദഗ്‌ധ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദൂര വിഭാഗം വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം, കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശുപാർശയോടു കൂടി നവംബർ 20-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ ഫോൺ : 0494 2407494.







.jpg)


