തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ (RITES) എൻജിനീയറിങ് വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലായി ആകെ 600 ഒഴിവുകൾ ഉണ്ട്. സിവിൽ എഞ്ചിനീയറിങ്ങിൽ 465 ഒഴിവുകളും, മെക്കാനിക്കൽ വിഭാഗത്തിൽ 65 ഒഴിവുകളും, ഇലക്ട്രിക്കൽ വിഭാഗത്തിൽ 27, മെറ്റലർജി വിഭാഗത്തിൽ 13, കെമിക്കൽ വിഭാഗത്തിൽ 11,എസ് ആൻഡ് ടി വിഭാഗത്തിൽ 8, കെമിസ്ട്രി വിഭാഗത്തിൽ 11 എന്നിങ്ങനെയാണ് നിയമനം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 16,338 രൂപയാണ് ലഭിക്കുക. കൂടാതെ മറ്റ് അലവൻസുകളും ഉണ്ടാകും. അതത് വിഷയങ്ങളിൽ 59ശതമാനം മാർക്കോടെ റഗുലർ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. എസ് ആൻഡ് ടി തസ്തികക്ക് അപേക്ഷിക്കുന്നവർ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ ഉള്ളവരായാൽ മതി. കെമിസ്ട്രി വിഭാഗത്തിന് ബിഎസ്സി കെമിസ്ട്രി ബിരുദധാരികൾക്കാണ് അവസരം. ഉയർന്ന പ്രായപരിധി 40 വയസ്. നവംബർ 23ന് നടക്കുന്ന എഴുത്ത് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ബെംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷ ഫീസ് 300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ മതി. നവംബർ 12 വരെ ഓൺലൈൻ ആയി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://rites.com/career. ഹെൽപ്പ് ലൈൻ 011/33557000










