പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

നബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ 

Nov 5, 2025 at 2:01 pm

Follow us on

തിരുവനന്തപുരം:നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (NABARD)ൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലെ നിയമനത്തിന് നവംബർ 8മുതൽ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ‘എ’ [റൂറൽ ഡെവലപ്‌മെന്റ് ബാങ്കിംഗ് സർവീസ്] (ആർഡിബിഎസ്), അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ‘എ’ [ലീഗൽ സർവീസ്], അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ‘എ’ [പ്രോട്ടോക്കോൾ & സെക്യൂരിറ്റി സർവീസ്] തസ്തികളിലേക്കാണ് നിയമനം. 

ആകെ 91ഒഴിവുകൾ ഉണ്ട്. പ്രിലിംസ്, മെയിന്‍സ് പരീക്ഷകൾ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.  ജനറല്‍, അഗ്രിക്കള്‍ച്ചര്‍, ഫിനാന്‍സ്, ഐടി, എന്‍ജീനിയിറങ്, ഡെവല്‌മെന്റ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യത https://nabard.org വഴി അറിയാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30ആണ്.

നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

തിരുവനന്തപുരം:നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം.

നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്.
നവംബറിൽ ശനിയാഴ്ചകളിൽ ഹൈസ്കൂൾ, യുപി ക്ലാസുകൾ ഇല്ല എന്നതാണ് അവധി കൂടാൻ കാരണം. ഇത്തരത്തിൽ 10 അവധി ഒരു മാസത്തിൽ ലഭിക്കുന്നത് അപൂർവമാണ്. ഒക്ടോബർ മാസത്തിൽ 2 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവർത്തി ദിനമായിരുന്നു. ശനി ഞായർ ദിവസങ്ങൾക്ക് പുറമേ മൂന്ന് പൊതുഅവധി ദിവസങ്ങൾ ഉണ്ടായിട്ടും ഒക്ടോബർ മാസത്തിൽ ആകെ ലഭിച്ചത് 9 അവധിയാണ്. ഡിസംബറിൽ ക്രിസ്മസ് അവധിക്കായി 10 ദിവസം സ്കൂൾ അടയ്ക്കുമ്പോഴും ആകെ ലഭിക്കുന്നത് 13 അവധി ദിനങ്ങൾ ആണ്. എന്നാൽ പൊതു ഒഴിവ് ദിനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും നവംബർ മാസത്തിൽ വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് 10ദിവസത്തെ അവധിയാണ്.

Follow us on

Related News