തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ആദ്യ ഗഡുവായി 109 കോടി രൂപയുടെ പ്രപ്പോസലാണ് കേരളം സമര്‍പ്പിച്ചത്. 17 കോടിയാണ് ഇനി കിട്ടാനുള്ളത്. അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം തടഞ്ഞു വയ്ക്കുന്നതായി കേരളം സുപ്രീംകോടതിയില്‍ അറിയിച്ചതിന് തൊട്ട് പിന്നാലെയാണ് ഫണ്ട് ലഭ്യമായത്.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ
തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ ഹ്രസ്വകാല കോഴ്സുകൾ പഠിക്കാൻ അവസരം.
പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. പത്താം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. ഫിലിം മേക്കിങ്, സ്ക്രീൻ ആക്ടിങ്, ഡിജിറ്റൽ സിനിമറ്റോഗ്രഫി, സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്, മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം
കുറഞ്ഞ പ്രായ പരിധി 18 വയസ്. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സുകളുടെ വിശദ വിവരങ്ങൾ താഴെ.
🌎ഫിലിം മേക്കിങ്. ഡിസംബർ 10മുതൽ 23വരെയാണ് ക്ലാസുകൾ. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 20. ഗോവയിലാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 29,000 രൂപ.
🌎സ്ക്രീൻ ആക്ടിങ്. നവംബർ 13മുതൽ 17വരെയാണ് ക്ലാസുകൾ. നവംബർ 7 വരെ അപേക്ഷ നൽകാം. ചണ്ഡിഗഡ് ആണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 7,000 രൂപ.
🌎ഡിജിറ്റൽ സിനിമറ്റോഗ്രഫി. ഡിസംബർ 8മുതൽ 20 വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 15,000 രൂപ.
🌎സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്. ഡിസംബർ 15 മുതൽ 19വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. ഡൽഹിയിലാണ് പഠനം. കോഴ്സ് ഫീസ് 7,000 രൂപ.
🌎മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ. ഡിസംബർ 1മുതൽ 5വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 5,000 രൂപ.
വിശദാംശങ്ങൾക്ക്: http://ftii.ac.in സന്ദർശിക്കുക.







.jpg)


