തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ ഹ്രസ്വകാല കോഴ്സുകൾ പഠിക്കാൻ അവസരം.
പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. പത്താം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. ഫിലിം മേക്കിങ്, സ്ക്രീൻ ആക്ടിങ്, ഡിജിറ്റൽ സിനിമറ്റോഗ്രഫി, സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്, മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം കുറഞ്ഞ പ്രായ പരിധി 18 വയസ്. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സുകളുടെ വിശദ വിവരങ്ങൾ താഴെ.
🌎ഫിലിം മേക്കിങ്. ഡിസംബർ 10മുതൽ 23വരെയാണ് ക്ലാസുകൾ. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 20. ഗോവയിലാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 29,000 രൂപ.
🌎സ്ക്രീൻ ആക്ടിങ്. നവംബർ 13മുതൽ 17വരെയാണ് ക്ലാസുകൾ. നവംബർ 7 വരെ അപേക്ഷ നൽകാം. ചണ്ഡിഗഡ് ആണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 7,000 രൂപ.
🌎ഡിജിറ്റൽ സിനിമറ്റോഗ്രഫി. ഡിസംബർ 8മുതൽ 20 വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 15,000 രൂപ.
🌎സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്. ഡിസംബർ 15 മുതൽ 19വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. ഡൽഹിയിലാണ് പഠനം. കോഴ്സ് ഫീസ് 7,000 രൂപ.
🌎മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ. ഡിസംബർ 1മുതൽ 5വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 5,000 രൂപ.
വിശദാംശങ്ങൾക്ക്: http://ftii.ac.in സന്ദർശിക്കുക.
സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റി
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം...







.jpg)

