തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സില്‍ പ്രൊബേഷണറി എഞ്ചിനീയർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി ആകെ 340 ഒഴിവുകളുണ്ട്. പ്രതിമാസം 40000 രൂപമുതല്‍ 1,40,000 രൂപവരെ. മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായാണ് ഈ ഒഴിവുകള്‍. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, ടെലി കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ബിഇ അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ ബി എസ് സി എന്‍ജിനീയറിങ്, എഎംഐഇ / എഎംഐഇടിഇ / ജിഐഇടിഇ l യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.
തമിഴ്നാട്, കർണാടക, തെലങ്കാന, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. ഉയർന്ന പ്രായപരിധി 25 വയസ്. നവംബര്‍ 14ന് മുന്‍പായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
1180 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, വിമുക്ത ഭടന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല. https://bel-india.in വഴി അപേക്ഷിക്കാം.










