തിരുവനന്തപുരം:വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് ഇപ്പോൾ ആപേക്ഷിക്കാം. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, സാമൂഹ്യ സേവനം, കായികരംഗം, കലാരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ വിഭാഗങ്ങളിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്ത്രീകൾക്കാണ് 2025 ലെ വനിതാരത്ന പുരസ്കാരം നൽകുന്നത്. അർഹരായ വ്യക്തികളെ സ്ഥാപനങ്ങൾ, സംഘടനകൾ മറ്റു വ്യക്തികൾ എന്നിവർ നോമിനേറ്റ് ചെയ്യേണ്ടതാണ്. നോമിനേഷൻ ഡിസംബർ 15 നകം അതാത് ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ http://wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും.
സ്കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം:ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ മേധാവിമാർ...









