തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 64-മത് കേരള സ്കൂൾ കലോത്സവം ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നീട്ടി. കലോത്സവം ജനുവരി 14മുതൽ 18 വരെയുള്ള തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
തിരുവനന്തപുരം:നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്.
നവംബറിൽ ശനിയാഴ്ചകളിൽ ഹൈസ്കൂൾ, യുപി ക്ലാസുകൾ ഇല്ല എന്നതാണ് അവധി കൂടാൻ കാരണം. ഇത്തരത്തിൽ 10 അവധി ഒരു മാസത്തിൽ ലഭിക്കുന്നത് അപൂർവമാണ്. ഒക്ടോബർ മാസത്തിൽ 2 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവർത്തി ദിനമായിരുന്നു. ശനി ഞായർ ദിവസങ്ങൾക്ക് പുറമേ മൂന്ന് പൊതുഅവധി ദിവസങ്ങൾ ഉണ്ടായിട്ടും ഒക്ടോബർ മാസത്തിൽ ആകെ ലഭിച്ചത് 9 അവധിയാണ്. ഡിസംബറിൽ ക്രിസ്മസ് അവധിക്കായി 10 ദിവസം സ്കൂൾ അടയ്ക്കുമ്പോഴും ആകെ ലഭിക്കുന്നത് 13 അവധി ദിനങ്ങൾ ആണ്. എന്നാൽ പൊതു ഒഴിവ് ദിനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും നവംബർ മാസത്തിൽ വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് 10ദിവസത്തെ അവധിയാണ്.









