പ്രധാന വാർത്തകൾ
എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

Nov 2, 2025 at 12:25 pm

Follow us on

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് – 2025 (ESTIC)ന് നാള തുടക്കം. കോൺക്ലവ് നാളെ (ഒക്ടോബർ-3) രാവിലെ 9.30ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് കോൺക്ലവ് നടക്കുക. തുടർന്ന് പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു നവോന്മേഷം പകരുന്ന, ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ (RDI) പദ്ധതി നിധി പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. രാജ്യത്തു സ്വകാര്യമേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു പ്രോത്സാഹനമേകകു എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്.


സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള ഗവേഷണ-വികസന ആവാസവ്യവസ്ഥയ്ക്കു കരുത്തേകാൻ ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നൂതനാശയ പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിടും.
വിദ്യാഭ്യാസസ്ഥാപ​നങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, വ്യവസായമേഖല, ഗവണ്മെന്റ് എന്നിവയിൽനിന്നുള്ള 3000ത്തിലധികം പേരുടെ പങ്കാളിത്തത്തിന് ESTIC 2025 സാക്ഷ്യം വഹിക്കും. നിർമിതബുദ്ധി, ജൈവനിർമാണം, ഇലക്ട്രോണിക്സ്-സെമികണ്ടക്റ്റർ നിർമാണം, വളർന്നുവരുന്ന കാർഷിക സാങ്കേതികവിദ്യകൾ, ക്വാണ്ടം ശാസ്ത്രം തുടങ്ങിയ 11 പ്രധാന വിഷയമേഖലകളിൽ ചർച്ച നടക്കും. 2025 നവംബർ 3 മുതൽ 5 വരെയാണ് ESTIC 2025 നടക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, വ്യവസായമേഖല, ഗവണ്മെന്റ് എന്നിവയിൽനിന്നുള്ള 3000-ത്തിലധികം പേർ സമ്മേളനത്തിൽ പങ്കാളികളാകും. നോബൽ സമ്മാന ജേതാക്കൾ, പ്രമുഖ ശാസ്ത്രജ്ഞർ, നൂതനാശയ ഉപജ്ഞാതാക്കൾ, നയരൂപകർത്താക്കൾ എന്നിവർ സമ്മേളനത്തിൽ ഒത്തുചേരും. അത്യാധുനിക സാമഗ്രികളും നിർമാണവും, നിർമിതബുദ്ധി, ജൈവനിർമാണം, നീല സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ ആശയവിനിമയം, ഇലക്ട്രോണിക്സ്-സെമികണ്ടക്റ്റർ നിർമാണം, വളർന്നുവരുന്ന കാർഷിക സാങ്കേതികവിദ്യകൾ, ഊർജവും പരിസ്ഥിതിയും കാലാവസ്ഥയും, ആരോഗ്യ-വൈദ്യശാസ്ത്ര സാങ്കേതികവിദ്യ, ക്വാണ്ടം ശാസ്ത്ര-സാങ്കേതികവിദ്യ, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 11 പ്രധാന വിഷയ മേഖലകളിലാണു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അവതരണങ്ങൾ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ ESTIC 2025-ന്റെ ഭാഗമാകും. ഗവേഷകർ, വ്യവസായമേഖല, യുവ നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവർക്കു സഹകരണത്തിനുള്ള വേദിയൊരുക്കി ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക ആവാസവ്യവസ്ഥയ്ക്കു കരുത്തേകാൻ ഇതു സഹായിക്കും.

Follow us on

Related News