പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

Nov 2, 2025 at 12:55 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ (കാറ്റഗറി നമ്പർ  420/2025) കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു.  സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. ഈ തസ്തികളിലേക്ക് പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപ വരെയാണ് ശമ്പളം. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലും ഇളവുണ്ട്. എസ്എസ്എൽസി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷിക്കാൻ കഴിയില്ല.

അപേക്ഷകർക്ക് കുറഞ്ഞത് 165 സെ.മീ ഉയരവും പൂർണ്ണ ഉഛ്വാസത്തിൽ കുറഞ്ഞത് 81.3 സെ.മീ നെഞ്ചളവും 5 സെ.മീ നെഞ്ച് വികാസവും ഉണ്ടായിരിക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 160 സെ.മീ ഉയരം മതി. 100 മീറ്റർ ഓട്ടം,  14 സെക്കന്റ് ഹൈ ജംപ്,  132.20 സെ.മീ ലോങ് ജംപ്,  457.20 സെ.മീ പുട്ടിങ് ദ ഷോട്ട് (7264 കി.ഗ്രാം ഭാരമുളളത്),  609.60 സെ.മീ ത്രോയിങ് ദി ക്രിക്കറ്റ് ബാൾ,  6096 സെ.മീ റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്),  365.80 സെ.മീ പുൾ അപ് അഥവാ ചിന്നിങ് (8 തവണ), 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ് തുടങ്ങിയ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകളിൽ  ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. 
http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 03.  https://thulasi.psc.kerala.gov.in/thulasi/               

Follow us on

Related News