തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ (കാറ്റഗറി നമ്പർ 420/2025) കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. ഈ തസ്തികളിലേക്ക് പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപ വരെയാണ് ശമ്പളം. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലും ഇളവുണ്ട്. എസ്എസ്എൽസി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷിക്കാൻ കഴിയില്ല.
അപേക്ഷകർക്ക് കുറഞ്ഞത് 165 സെ.മീ ഉയരവും പൂർണ്ണ ഉഛ്വാസത്തിൽ കുറഞ്ഞത് 81.3 സെ.മീ നെഞ്ചളവും 5 സെ.മീ നെഞ്ച് വികാസവും ഉണ്ടായിരിക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 160 സെ.മീ ഉയരം മതി. 100 മീറ്റർ ഓട്ടം, 14 സെക്കന്റ് ഹൈ ജംപ്, 132.20 സെ.മീ ലോങ് ജംപ്, 457.20 സെ.മീ പുട്ടിങ് ദ ഷോട്ട് (7264 കി.ഗ്രാം ഭാരമുളളത്), 609.60 സെ.മീ ത്രോയിങ് ദി ക്രിക്കറ്റ് ബാൾ, 6096 സെ.മീ റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്), 365.80 സെ.മീ പുൾ അപ് അഥവാ ചിന്നിങ് (8 തവണ), 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ് തുടങ്ങിയ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 03. https://thulasi.psc.kerala.gov.in/thulasi/







.jpg)


