തിരുവനന്തപുരം: രാജ്യത്തെ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം കാര്യക്ഷമമാക്കാൻ സെന്‍ട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്‍ (സിബിഎസ്ഇ) ആദ്യമായി സ്കൂൾ അക്കാദമിക് പെർഫോമന്‍സ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. 10, 12 ക്ലാസുകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. റിപ്പോർട്ട് കാർഡുകൾ സ്വകാര്യ ലോഗിന്‍ ഐഡി ഉപയോഗിച്ച് അതത് സ്കൂളുകൾക്ക് മാത്രമാണ് ലഭ്യമാവുക.ഓരോ വിഷയത്തിന്റെയും അധ്യാപന മികവും, പരീക്ഷാഫലത്തിന്റെ സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ശരാശരിയും കണക്കിലെടുത്താണ് ഓരോ സ്കൂളുകളുടെയും പ്രകടനം വിലയിരുത്തുക. സ്പോർട്സിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തവും അതിനൊപ്പം പരിശോധിക്കും. ഇത്തരത്തിൽ ഓരോ സ്കൂളുകളുടെയും മികവും പോരായ്മകളും റിപ്പോർട്ട് കാർഡിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടുതൽ കാര്യക്ഷമാമായി പ്രവർത്തിക്കാൻ സ്കൂളുകൾക്ക് പ്രോത്സാഹനം നൽകുമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം റിപ്പോർട്ട് കാർഡുകൾ അതത് സ്കൂളുകൾക്ക് മാത്രമാണ് ലഭ്യമാവുക എന്നത് മാറ്റണമെന്നും തങ്ങളുടെ വിലയിരുത്തലുകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ...









