പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

Oct 31, 2025 at 8:04 pm

Follow us on

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടർ പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്‌കാരിക തനിമയുടെ ആത്മാവുമായ മലയാളം എന്ന നമ്മുടെ മാതൃഭാഷയുടെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം. സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്‌നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാം’ ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

ചരിത്രരേഖാ പ്രദർശനം
സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടറേറ്റിലെ 2025 ലെ മലയാള ഭാഷാ ദിനാഘോഷം- ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് നവംബർ 1 മുതൽ ഏഴ് വരെ പുരാരേഖാവകുപ്പ് ചരിത്രരേഖാ പ്രദർശനം സംഘടിപ്പിക്കുന്നു. പുരാരേഖാ വകുപ്പ് അധ്യക്ഷ കാര്യലയമായ നളന്ദയിലാണ് പ്രദർശനം. ആഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 1 രാവിലെ 10.30 ന് സീമാറ്റ്, കേരള സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ മുഖ്യ പ്രഭാഷണം നടത്തും.

Follow us on

Related News