തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 05/03/2026 വ്യാഴാഴ്‌ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്‌ച അവസാനിക്കുന്നതാണ്. പരീക്ഷാഫീസ് പിഴ കൂടാതെ 12/11/2025 മുതൽ 19/11/2025 വരെയും പിഴയോടുകൂടി 21/11/2025 മുതൽ 26/11/2025 വരെയും കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നതാണ്. പരീക്ഷകൾ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ
തൃശൂർ: ആതിഥേയരെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് കണ്ണൂർ കലോത്സവകപ്പ് കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ...









