പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Oct 29, 2025 at 5:33 pm

Follow us on

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,
അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസം വേതനത്തിൽ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഹോണറേറിയം 1000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസം വേതനത്തിൽ 1000രൂപയുടെ വർധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗസ്റ്റ് ലെക്ച്ചർമാരുടെ പ്രതിമാസ വേതനം 2000 രൂപ വർധിപ്പിച്ചു. സ്കൂളുകളിലെ
പാചകത്തൊഴിലാളികളുടെ ദിവസവേതനം 50 രൂപ വർധിപ്പിച്ചു.


സംസ്ഥാന ജീവകർക്കുള്ള പതിനൊന്നാം ശമ്പളകമ്മീഷനിലെ ശമ്പളകുടിശ്ശികയുടെ മൂന്നും നാലും ഗഡു ഈ സാമ്പത്തിക വർഷം അനുവദിക്കും.
ആശാവർക്കാർമാരുടെ പ്രതിമാസ ഹോണറേറിയവും 1000 രൂപ വർധിപ്പിക്കും. 26,125 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. നവംബർ ഒന്ന് മുതൽ വർദ്ധനവ് നിലവിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ചു. സാമൂഹിക ക്ഷേമ പെൻഷനായി ഇനി 2000 രൂപ നൽകും.

Follow us on

Related News