പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

Oct 28, 2025 at 4:55 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവർക്ക്‌ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അഭിനന്ദനം. 20,000 കുട്ടികൾ പങ്കെടുത്ത ഈ കായികമേള വലിയ പരിപാടിയാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനം. ഇത് ഭംഗിയായി നടത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് അഭിനന്ദനം. സ്‌പോര്‍ട്‌സ് എന്നത് നേരത്തെ എക്‌സ്ട്രാ കരികുലം ആയിരുന്നെങ്കിൽ ഇന്ന് സ്‌പോര്‍ട്‌സ് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും ഗവർണ്ണർ പറഞ്ഞു. അര്‍ഹരായ കായിക താരങ്ങൾക്ക് വീട് വച്ചു നൽകുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ഇത്തവണ മുഖ്യമന്ത്രിയുടെ പേരിലാണ് സ്വര്‍ണ കപ്പ് നല്‍കുന്നത്. കുട്ടികള്‍ക്ക് മത്സരിച്ച് ഇത് നേടാനുള്ള പ്രചോദനം കൂടി നല്‍കുന്നുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നു. ഇത്ര മനോഹരമായ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പറഞ്ഞു.

Follow us on

Related News