തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവർക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അഭിനന്ദനം. 20,000 കുട്ടികൾ പങ്കെടുത്ത ഈ കായികമേള വലിയ പരിപാടിയാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനം. ഇത് ഭംഗിയായി നടത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് അഭിനന്ദനം. സ്‌പോര്‍ട്‌സ് എന്നത് നേരത്തെ എക്‌സ്ട്രാ കരികുലം ആയിരുന്നെങ്കിൽ ഇന്ന് സ്‌പോര്‍ട്‌സ് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും ഗവർണ്ണർ പറഞ്ഞു. അര്‍ഹരായ കായിക താരങ്ങൾക്ക് വീട് വച്ചു നൽകുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ഇത്തവണ മുഖ്യമന്ത്രിയുടെ പേരിലാണ് സ്വര്‍ണ കപ്പ് നല്‍കുന്നത്. കുട്ടികള്‍ക്ക് മത്സരിച്ച് ഇത് നേടാനുള്ള പ്രചോദനം കൂടി നല്‍കുന്നുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നു. ഇത്ര മനോഹരമായ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പറഞ്ഞു.











