പ്രധാന വാർത്തകൾ
ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ

Oct 28, 2025 at 7:58 am

Follow us on

തിരുവനന്തപുരം:കായിക കേരളത്തിന്റെ ഈ വർഷത്തെ കൗമാര കുതിപ്പിന്, സ്കൂൾ ഒളിമ്പിക്സിന് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.
കായിക മേള അവസാന ലാപ്പിലേക്ക് കടന്നപ്പോൾ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. കായികമേള ഇന്ന് സമാപിക്കനിരിക്കെ ആതിഥേയരായ തിരുവനന്തപുരം 1810 പോയിന്റോടെ ബഹുദൂരം മുന്നിലാണ്. 871 പോയിൻ്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞവർഷവും ഈ ജില്ലകൾ പോയിൻ്റ് പട്ടികയിൽ ഇതേ സ്ഥാനത്തായിരുന്നു. മൂന്നാം സ്ഥാനത്ത് ഇപ്പോൾ കണ്ണൂർ ജില്ലയാണ്. 843 പോയിന്റുമായാണ് കണ്ണൂർ മൂന്നാം സ്ഥാനത്ത് എത്തിയത്.


ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾകായിക മേളയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് നൽകിത്തുടങ്ങുകയാണ്. കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ഒപ്പം സ്‌പോർട്‌സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും കപ്പിന്റെ ഭാഗമാണ്. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിലുള്ള പതിനാല് വളയങ്ങൾ, പതിനാല് ആനകൾ, ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന പതിനാല് കായിക ഇനങ്ങൾ എന്നിവ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്.
ടെൻഡർ നടപടികളിലൂടെ മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്. 117.5 പവൻ അതായത് തൊള്ളായിരത്തി നാൽപതേ പോയിന്റ് രണ്ടേ നാല് ഗ്രാം ആണ് സ്വർണ്ണത്തിന്റെ മൊത്തം തൂക്കം
ഇരുപത്തിരണ്ട് കാരറ്റ് ബി ഐ എസ്
നയൻ വൺ സിക്‌സ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണത്തിലാണ് നിർമ്മാണം. തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ കേരള സ്‌കൂൾ കായികമേള എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ഏകദേശം നാലേ പോയിന്റ് മൂന്നേ ഏഴ് കിലോഗ്രാം ആണ് മൊത്തം ഭാരം.
കപ്പിന് ലൈഫ് ലോങ്ങ് സൗജന്യ മെയിന്റനൻസും ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും നിർമ്മാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ശ്രീ. അഖിലേഷ് അശോകൻ ആണ് ഈ മനോഹരമായ കപ്പ് രൂപകൽപ്പന ചെയ്തത്. ഓവറോൾ ചാമ്പ്യൻമാർ ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

Follow us on

Related News