പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

കായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയം

Oct 28, 2025 at 2:45 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിനത്തിൽ ട്രാക്കിൽ റെക്കോഡ് പെരുമഴ. അത്‌ലറ്റിക്സിലെ ഏറ്റവും ആകർഷ ഇനമായ റിലേ കളിലാണ് വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളാണ് തകർന്നടിഞ്ഞത്. സബ്ജൂനിയർ ഗേൾസിൽ പാലക്കാടിന് സുവർണ്ണ നേട്ടം. സബ്ജൂനിയർ ഗേൾസ് 4×100 മീറ്റർ റിലേ പാലക്കാട് നേടിയ വിജയം ചരിത്രമായി മാറി. 51.71 സെക്കൻഡിലാണ് അവർസ്വർണം സ്വന്തമാക്കിയത്. കൗതുകരമായ വസ്തുത എന്തെന്നാൽ ഈ റെക്കോഡ് സമയം 1983 കണ്ണൂർ സ്ഥാപിച്ച റെക്കോഡിന് തുല്യമാണ് എന്നതാണ്. കൃത്യം 42 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ മറ്റൊരു റെക്കോഡ് പ്രകടനം ഉണ്ടാകുന്നത്.
ഐശ്വര്യ വി, റൈഹാന എം, പി. പ്രാണശ്രീ. എന്നിവർ അടങ്ങുന്ന ടീമായിരുന്നു 42 വർഷത്തെ ചരിത്രം മാറ്റിമറിച്ചത്.

ജൂനിയർ ഗേൾസ്

കണ്ണൂരിന്റെ ചരിത്രവിജയം നേടി 37 വർഷത്തിനുശേഷം ജൂനിയർ ഗേൾസ് 48.75 സെക്കൻഡ് എന്ന പുതുക്കേ റെക്കോഡ് സമയത്തോടാണ് കണ്ണൂർ വിജയിച്ചത്. 1988 കണ്ണൂർ തന്നെ സ്ഥാപിച്ച 49.30 സെക്കൻഡ് എന്ന റെക്കോഡ് ആണ് 37 വർഷങ്ങൾക്ക് ശേഷം ടീം തിരുത്തിയത്. ടി.വി. ദേവ ശ്രീ, ടി.പി മിഥുന, കെ. ശ്രീനന്ദ, ഇവാന ടോമി.എന്നിവർ അടങ്ങുന്ന ടീമാണ് ചരിത്രം മാറ്റി എഴുതിയത്.

സീനിയർ ബോയ്സ്

സീനിയർ ബോയ്സിൽ മലപ്പുറത്തിന്റെ 15 വർഷത്തെ ചരിത്രമാണ് അവർ തന്നെ തിരുത്തിക്കുറിച്ചത്. 42.48 സെക്കൻഡുകൾക്കാണ് മലപ്പുറം കുട്ടികൾ റെക്കോഡ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. പ്രേം ഓജ, വി. അഭിഷേക്, എൻ. സായൂജ്, സി.കെ ഫസലുൽ ഹഖ്. എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ.

ജൂനിയർ ബോയ്സ്

ജൂനിയർ ബോയ്സ് റിലേയിൽ തൃശ്ശൂർ 43.45 സെക്കൻഡിലാണ് റെക്കോഡ് ബുക്കിലേക്ക് ഓടി കയറിയത്. ആലപ്പുഴ 2024 സ്ഥാപിച്ച 43.50 സെക്കൻഡ് എന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. എ. ആർ
ഹൃദയ്, ടി.എസ്. അഭിറാം, സി ആർ അനൽ ജിയോ ഐസക് സെബാസ്റ്റ്യൻ എന്നിവരായിരുന്നു ടീം അംഗങ്ങൾ.

Follow us on

Related News