തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ അജയരായി ജി.വി. രാജ സ്‌കൂള്‍. ഈ വിഭാഗത്തില്‍ 57 പോയിന്റാണ് തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്‌കൂളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സി.എസ്.എച്ച്. വയനാടിന് ലഭിച്ചത് എട്ട് പോയിന്റാണ്. സായി കൊല്ലത്തിനും ഇതേ പോയിന്റാണ് ലഭിച്ചത്. അക്വാട്ടിക്കിലും ഗയിംസിലും ഏറെ മുന്നില്‍നിന്ന തിരുവനന്തപുരത്തിന് തിളങ്ങാനാവാതെപോയ വിഭാഗമാണ് അത്‌ലറ്റിക്‌സ്. ആകെ 69 പോയിന്റാണ് ഈ ഇത്തില്‍നിന്നും തിരുവനന്തപുരത്തിന് നേടാനായത്. അതില്‍ 57 പോയിന്റും നേടിതന്നത് ജി.വി. രാജയാണെന്നും കാണാം.
ആകെ 17 ഇനങ്ങളില്‍നിന്നായി ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇവിടത്തെ കുട്ടികള്‍ നേടിയെടുത്തത്. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ജി.വി. രാജയിലെ ശ്രീഹരി കരിക്കന്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. 400 മീ. ഹര്‍ഡില്‍സില്‍ 54.14 സെക്കന്‍ഡ്‌സിലായിരുന്നു ശ്രീഹരിയുടെ ഫിനിഷിംഗ്. ഹര്‍ഡില്‍സില്‍നിന്ന് മൂന്ന് സ്വര്‍ണമാണ് ഈ സ്‌കൂളിലെ താരങ്ങള്‍ സ്വന്തമാക്കിയത്. സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ് വിഭാഗങ്ങളിലും സ്വണം ജി.വി. രാജയ്ക്കായിരുന്നു. ഇതിന് പുറമേ 100 മീ. റിലേ സബ് ജൂനിയര്‍ വിഭാഗത്തിലൂടെ വെള്ളിയും ആറ് പോയിന്റും നേടിയെടുത്ത ടീമിലും ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ സാന്നിധ്യമുണ്ട്.
കിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച ഈ വർഷത്തെ സംസ്ഥാന സ്കൂൾ...





.jpg)

