പ്രധാന വാർത്തകൾ
രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

Oct 28, 2025 at 9:54 am

Follow us on

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അനധികൃതമായി മത്സരിപ്പിച്ചതായി ആരോപണം. സീനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിലാണ് അനധികൃത എൻട്രിയെന്നാണ് ആരോപണം.  മലപ്പുറം ജില്ലാ സ്കൂൾ കായിക മേളയിൽ അവസാന സ്ഥാനത്ത് എത്തിയ കടകശ്ശേരി ഐഡിയൽ സ്‌കൂളിന്റെ താരമായ കുട്ടിയെ സംസ്ഥാന മീറ്റിൽ മത്സരിപ്പിച്ചുവെന്നാണ് പരാതി. മത്സരഫലത്തിൽ കൃത്രിമം കാണിച്ചാണ് കുട്ടിയെ പങ്കെടുപ്പിച്ചതെന്നും ആരോപണം. ജില്ലാ മീറ്റിൽ വെങ്കലം നേടിയ കുട്ടിയാണ് സംസ്ഥാന മീറ്റിൽ മത്സരിക്കാൻ എത്തിയത്.  സംഭവത്തെ തുടർന്ന് സ്‌കൂളിനെതിരെ പരാതിയുമായി മറ്റ് സ്കൂളുകൾ രംഗത്തെത്തി. മലപ്പുറം ഡിഡിഇക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടേത് അനധികൃത എൻട്രിയാണെന്ന് സഹതാരവും ചൂണ്ടിക്കാട്ടി. കായിക മേളയിൽ ഉയർന്ന പ്രായത്തട്ടിപ്പ് വിവാദത്തിന് തൊട്ടു പിന്നാലെയാണ് അനധികൃത എൻട്രി പരാതി കൂടി ഉയരുന്നത്.

Follow us on

Related News