പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

Oct 28, 2025 at 8:06 pm

Follow us on

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബർ 29 ന്) നടക്കും. യുപി വിഭാഗത്തിലെ 6, 7 ക്ലാസുകൾ, ഹൈസ്‌ക്കൂൾ വിഭാഗത്തിലെ 8, 9 ക്ലാസ്സുകൾ, പ്ലസ് വൺ എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പും, പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ”ഹരിതസേന – ഇക്കോസെൻസ് സ്‌കോളർഷിപ്പ്”. സംസ്ഥാനത്ത് 50,000 വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ പാഴ്വസ്തു പരിപാലനം, ഹരിത നൈപുണ്യ വികസനം, പ്രാദേശിക മാലിന്യപ്രശ്‌നങ്ങൾക്കുള്ള പ്രായോഗിക പരിഹാരം കണ്ടെത്തൽ തുടങ്ങിയ ചിന്തകൾക്കും, പ്രവർത്തികൾക്കും പ്രചോദനം നൽകുന്നതിലേക്കാണ് ഇക്കോസെൻസ് ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം പൊതു-സ്വകാര്യ സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതു സ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ‘ഗ്രീൻ ലീഫ് റേറ്റിങ്ങി’ന്റെയും ഉദ്ഘാടനം നടക്കും. മന്ത്രി എം .ബി.രാജേഷ് ഗ്രീൻ ലീഫ് റേറ്റിങ്ങും, മന്ത്രി വി.ശിവൻകുട്ടി ഇക്കോസെൻസ് ഹരിതസേന സ്‌കോളർഷിപ്പും ഉദ്ഘാടനം ചെയ്യും.

ആന്റണി രാജു എം.എൽ.എ.യുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉച്ചതിരിഞ്ഞ് 2.30 ന് ഹോട്ടൽ ഹൈസിന്ത് ആഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ‘വൃത്തി’ ദേശീയ കോൺക്ലേവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുസ്തകം മേയർ ആര്യ രാജേന്ദ്രൻ പ്രകാശിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഗ്രീൻ ലീഫ് റേറ്റിങ് സംവിധാനം പ്രവർത്തിക്കുക. രണ്ട് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, കെഎസ്ആർടിസി എന്നിവയെയാണ് റേറ്റിംഗിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്ലാറ്റുകൾ തുടങ്ങിയവയും ഗ്രീൻ ലീഫ് റേറ്റിംഗിന്റെ ഭാഗമാകും. മികച്ച് റേറ്റിങ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പാരിതോഷികങ്ങളും, അംഗീകാരങ്ങളും ഏർപ്പെടുത്തും.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി. വി., പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എച്ച്. ദിനേശൻ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ എൻ. എസ്. കെ. ഉമേഷ്, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, കോളേജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ സുധീർ കെ., ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. പി. എസ്. പ്രമോജ് ശങ്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ. ജെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജയപ്രകാശ് പി, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ വിശ്വനാഥൻ കെ. വി എന്നിവർ സംബന്ധിക്കും.

Follow us on

Related News