പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരം

Oct 27, 2025 at 12:28 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായിക മേള അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. കായികമേള സമാപിക്കാൻ ഇനി 2 ദിവസം മാത്രം ശേഷിക്കേ ആതിഥേയരായ തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പിച്ചു കഴിഞ്ഞു. 1645 പോയിൻ്റാണ് തിരുവനന്തപുരം ഇതിനകം കരസ്ഥമാക്കിയത്. ഗെയിംസ് അവസാനിക്കാറായ വേളയിൽ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല. 809 പോയിൻ്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞവർഷവും ഈ ജില്ലകൾ പോയിൻ്റ് പട്ടികയിൽ ഇതേ സ്ഥാനത്തായിരുന്നു. അതേസമയം മൂന്നാം സ്ഥാനത്തിനായി പാലക്കാടും കണ്ണൂരും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 734 പോയിൻ്റുളള പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി കഴിഞ്ഞു. 732 പോയിന്റുമായി കണ്ണൂർ തൊട്ടു പിറകെയുണ്ട്. അഞ്ചാം സ്ഥാനത്തിനായും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറവും കോഴിക്കോടും തമ്മിലാണ് ഇവിടെ മത്സരം. 666 പോയിന്റുമായി മുന്നിട്ടു നിൽക്കുന്ന മലപ്പുറത്തിന് തൊട്ടു പിറകിൽ 659 പോയിന്റുമായി കോഴിക്കോട് നിലയുറപ്പിച്ചിട്ടുണ്ട്.


ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾകായിക മേളയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് നൽകിത്തുടങ്ങുകയാണ്. കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം.
ഒപ്പം സ്‌പോർട്‌സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും കപ്പിന്റെ ഭാഗമാണ്. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിലുള്ള പതിനാല് വളയങ്ങൾ, പതിനാല് ആനകൾ, ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന പതിനാല് കായിക ഇനങ്ങൾ എന്നിവ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്.
ടെൻഡർ നടപടികളിലൂടെ മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്.


നൂറ്റി പതിനേഴര പവൻ അതായത് തൊള്ളായിരത്തി നാൽപതേ പോയിന്റ് രണ്ടേ നാല് ഗ്രാം ആണ് സ്വർണ്ണത്തിന്റെ മൊത്തം തൂക്കം ഇരുപത്തിരണ്ട് കാരറ്റ് ബിഎസ് നയൻ വൺ സിക്‌സ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണത്തിലാണ് നിർമ്മാണം. തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ കേരള സ്‌കൂൾ കായികമേള എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ഏകദേശം നാലേ പോയിന്റ് മൂന്നേ ഏഴ് കിലോഗ്രാം ആണ് മൊത്തം ഭാരം.
കപ്പിന് ലൈഫ് ലോങ്ങ് സൗജന്യ മെയിന്റനൻസും ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും നിർമ്മാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. അഖിലേഷ് അശോകൻ ആണ് ഈ മനോഹരമായ കപ്പ് രൂപകൽപ്പന ചെയ്തത്.

Follow us on

Related News