തിരുവനന്തപുരം: കഴിഞ്ഞ (2024-25) അധ്യയന വർഷത്തിൽ ഇന്ത്യയിലുടനീളമുള്ള ഏകദേശം 8,000 സ്കൂളുകളിൽ ഒറ്റ വിദ്യാർത്ഥി പോലും പ്രവേശനം നേടിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. പശ്ചിമ ബംഗാൾ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തരം സ്കൂളുൾ കൂടുതലായും പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-25 അധ്യയന വർഷത്തിൽ ഇന്ത്യയിലുടനീളമുള്ള 7993 സ്കൂളുകളിൽ വിദ്യാർത്ഥി പ്രവേശനം പൂജ്യമായിരുന്നു. വിദ്യാർത്ഥികളില്ലെങ്കിലും, ഈ സ്കൂളുകളിലായി ആകെ 20,817 അധ്യാപകർ ജോലിയെടുക്കുന്നുണ്ട്. വിദ്യാർത്ഥി അധ്യാപക അനുപാതത്തിലെ ഈ പൊരുത്തക്കേടാണ് ഇപ്പോൾ വലിയ വാർത്തയാക്കുന്നത്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ സീറോ എൻറോൾമെന്റ് സ്കൂളുകൾ എന്നാണ് കണക്കുകൾ ചൂണ്ടിക്കട്ടുന്നത്. അവിടെ 3,812 സ്കൂളുകളിൽ ഒറ്റ വിദ്യാർത്ഥി പോലും പ്രവേശനം നേടിയിട്ടില്ല. എന്നാൽ ഈ സ്കൂളുകളിൽ 17,965 അധ്യാപകരുണ്ട്. തെലങ്കാനയിൽ 2,245 സ്കൂളുകളും അതിൽ 1,016 അധ്യാപകരും ജോലി ചെയ്യുന്നു. മധ്യപ്രദേശിൽ 463 ഇത്തരം സ്കൂളുകളും 223 അധ്യാപകരും ഉണ്ട്. ഉത്തർപ്രദേശിൽ 81 അത്തരം സ്കൂളുകളുണ്ട്. സീറോ-എൻറോൾമെന്റ് സ്കൂളുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പൂജ്യം വിദ്യാർത്ഥികളില്ലാത്ത സ്കൂളുകൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ, ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര, നാഗർ ഹവേലി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാമൻ, ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും അത്തരം സ്കൂളുകൾ ഇല്ല.
അതേസമയം ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ടെന്നും 33 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ സ്കൂളുകളിൽ ചേർന്നിട്ടുണ്ടെന്നും കണക്കുകളിൽ പറയുന്നു. ഏകാധ്യാപക സ്കൂളുകളുടെ എണ്ണത്തിൽ ആന്ധ്രാപ്രദേശ് മുന്നിലാണ്, തൊട്ടുപിന്നാലെ ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ലക്ഷദ്വീപ് എന്നിവയുണ്ട്. ഏകാധ്യാപക സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനത്തിന്റെ കാര്യത്തിൽ, ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തും, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുമായി നിൽക്കുന്നു. മൊത്തത്തിൽ, ഏകാധ്യാപക സ്കൂളുകളുടെ എണ്ണം ഏകദേശം 6% കുറഞ്ഞു, 2022–23 ൽ 1,18,190 ൽ നിന്ന് 2023–24 ൽ 1,10,971 ആയി കുറഞ്ഞു.






.jpg)



