തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഒക്ടോബർ 27ന്) 3ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (27ന്) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
കേരള തീരത്ത് ഇന്ന് മുതൽ 28 വരെയും, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 29 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതിനനുസരിച്ച് അലർട്ടുകളിൽ മാറ്റം വരുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്
തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും,...









