തിരുവനന്തപുരം: ഇന്ത്യൻ റയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികളിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. രാജ്യത്ത് ആകെ 615 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ശമ്പളം. മറ്റ് അനുകൂല്യങ്ങളും ഉണ്ടാകും. സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം18നും 33നും ഇടയിൽ. പിന്നാക്ക/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സിളവുണ്ട്. ഭിന്നശേഷിക്കാരിൽ പിന്നോക്കം/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം പതിമൂന്ന്/ പതിനഞ്ച് വയസ്സിന്റെയും ഇളവ് ലഭിക്കും. ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ്പ് ‘സി’ ‘ഡി’ കാറ്റഗറിയിൽ ജോലി ചെയ്യുന്നവർക്ക് 40 വയസ്സുവരെ അപേക്ഷിക്കാം. വനിതകൾ/വിധവകൾ/ നിയമപരമായി വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്തിട്ടില്ലാത്ത വനിതകൾ എന്നിവർക്ക് 35 വയസ്സുവരെയും ഇതിൽ പിന്നോക്കക്കാർക്ക് 38 വയസ്സുവരെയും പട്ടിക വിഭാഗത്തിന് 40 വയസ്സുവരെയും അപേക്ഷ നൽകാം. 3 ഘട്ടങ്ങളായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
ഒന്നാംഘട്ട പരീക്ഷയിൽ 90 മിനിറ്റ് സമയം അനുവദിക്കും. ഒരു മാർക്കു വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ അവേർനെസ് (40 ചോദ്യങ്ങൾ), മാത്തമാറ്റിക്സ് (30 മാർക്ക്), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (30) എന്നിങ്ങനെയാണ് ഉണ്ടാകുക. ഓരോ തെറ്റുത്തരത്തിനും 1/3 മാർക്ക് നെഗറ്റീവ് ആകും. ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ട പരീക്ഷയ്ക്ക് അവസരം ലഭിക്കും. രണ്ടാം ഘട്ട പരീക്ഷക്ക് 90 മിനിറ്റ് സമയവും ഒരു മാർക്ക് വീതമുള്ള 120 ചോദ്യങ്ങളും ഉണ്ടാകും. ജനറൽ അവേർനെസ് (50 ചോദ്യങ്ങൾ), മാത്തമാറ്റിക്സ് (35), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (35) എന്ന വിധത്തിൽ ചോദ്യപേപ്പർ ഘടന. ഈ പരീക്ഷയിലും ഓരോ തെറ്റുത്തരത്തിനും 1/3 നെഗറ്റീവ് മാർക്ക് ഉണ്ട്.
രണ്ടാംഘട്ട പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്ക് മൂന്നാംഘട്ട പരീക്ഷ നടത്തും. കമ്പ്യൂട്ടറധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണിത്. രണ്ട്, മൂന്ന് ഘട്ട പരീക്ഷകളുടെ മാർക്ക് യഥാക്രമം 70 : 30 റേഷ്യോയിൽ വെയ്റ്റേജ് കണക്കാക്കി അവസാന പ്രവേശന ലിസ്റ്റ് തയ്യാറാക്കും അപേക്ഷ ഫീസ് നവംബർ 22 വരെ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് http://rrbapply.gov.in സന്ദർശിക്കുക. ഇ-മെയിൽ rrb.help@csc.gov.in
ഫോൺ: 9592001188, 01725653333.
https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,7,276






.jpg)


