പ്രധാന വാർത്തകൾ
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ

വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ

Oct 26, 2025 at 7:30 pm

Follow us on

തിരുവനന്തപുരം:ഡൽഹി സർവകലാശാലയിൽ ബിരുദ വിദ്യാർഥിനിക്കു നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിലെ പ്രതികളായ 3 പേർ പിടിയിൽ. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിക്ക് നേരെയാണ് ഇന്ന് അസിഡ് ആക്രമണമുണ്ടായത്. നേരത്തെ നടന്ന തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. പെൺകുട്ടി കോളജിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികൾ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അസിഡ് മുഖത്ത് വീഴാതിരിക്കാനായി പെൺകുട്ടി കൈ ഉപയോഗിച്ച് തടയുകയായിരുന്നു. ഇതോടെ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്.

Follow us on

Related News