പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

ചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ

Oct 25, 2025 at 7:29 pm

Follow us on

തിരുവനന്തപുരം:കർണാടക സംഗീതത്തിന്
സംസ്ഥാന സർക്കാർ തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം-2025ന് ഇപ്പോൾ അപേക്ഷിക്കാം. 35 വയസിന് താഴെയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. കർണാടക സംഗീതം വായ്പാട്ട്, വയലിൻ, മൃദംഗം, വീണ/ ഫ്ലൂട്ട്/ ഗഞ്ചിറ/ ഘടം/ മോർസിങ് വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങളാണ് നൽകുന്നത്. https://chembaitrust.com ൽ നിന്നും അപേക്ഷയും നിയമാവലിയും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോമും നിയമാവലിയും ചെമ്പൈ ട്രസ്റ്റിന്റെ ഓഫീസിൽ നിന്ന് (ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യാനഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം-695009, ഫോൺ: 0471-2472705, മൊബൈൽ: 9447754498) നേരിട്ടും ലഭിക്കും. തപാലിൽ അപേക്ഷാഫോം അയയ്ക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയച്ചുകൊടുക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447060618.

Follow us on

Related News