തിരുവനന്തപുരം:പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ
ഒരു സ്‌കൂൾ പോലും അടച്ചുപൂട്ടില്ലെന്നും ഇത്തരത്തിലുള്ള വിമർശനം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വി.ശിവൻകുട്ടി. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ ഏറ്റെടുത്ത് സംരക്ഷിക്കുകയും, അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 9 വർഷം കൊണ്ട് 11 ലക്ഷം പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത സർക്കാരാണിത്. സ്‌കൂളുകൾ പൂട്ടാനല്ല, നിലവിലുള്ളവയെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് പിഎം ശ്രീ പദ്ധതിയിലൂടെ ലഭിക്കുന്ന പണം സർക്കാർ വിനിയോഗിക്കുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പിഎം ശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ പിഎം ശ്രീ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും പിഎം ശ്രീയിൽ ഒപ്പുവച്ച കേരളത്തെ അഭിനന്ദിക്കുന്നു എന്നും ചൂണ്ടിക്കട്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ കുറിപ്പ് പങ്കുവെച്ചത്. പദ്ധതിയുടെ ഒരുമിച്ചുള്ള നടത്തിപ്പിലൂടെ കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ നിലവാരം ഉയരുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകളും സിപിഐയും നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അഭിനനന്ദനം അർപ്പിച്ചത്.
2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ പദ്ധതി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്.
എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുന്നതിനെതിരെ സിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിലാണ് കേരളം പദ്ധതിയിൽ ഒപ്പുവച്ചത്.





.jpg)



