പാലക്കാട്: കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല (KUHS) സി സോൺ ഫുട്ബോൾ ടൂർണമെന്റിൽ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ടീം കിരീടം. ഫൈനലിൽ PIMS NURSING നെ 2-0 എന്ന ഗോൾ നിലയിൽ തോൽപ്പിച്ചാണ് എംഇഎസ് ടീം വിജയമുറപ്പിച്ചത്.
എംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചു
തിരുവനന്തപുരം:മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എംബിബിഎസ്, ബിഡിഎസ് കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 28 രാത്രി 11.59 വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ഡിലീഷൻ/പുന:ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിശദവിവരങ്ങൾക്ക്: http://cee.kerala.gov.in സന്ദർശിക്കുക. ഫോൺ:0471 – 2332120, 2338487.








