പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂ

Oct 23, 2025 at 4:14 pm

Follow us on

തിരുവനന്തപുരം:കളിച്ചു പഠിക്കാൻ എനിക്കൊരു നല്ല ഷൂ പോലും ഇല്ലായിരുന്നു.. എന്റെ കൂട്ടുകാരുടെയും കോച്ചിൻ്റെയും പിന്തുണ കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്… നാളത്തെ കളിയിൽ ഞങ്ങൾ കപ്പ് നേടും! വൈഷ്ണവിയുടെ ആത്മവിശ്വാസത്തിന് വിജയത്തിളക്കം. വയനാടിൻ്റെ ഗ്രാമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന മിടുകാരായ പ്രതിഭകളിൽ ഒരാളാണ് വൈഷ്ണവി. പരിമിതികളെ നെഞ്ചുറപ്പുകൊണ്ട് മറികടന്ന് കോകോ കായിക ഇനത്തിൽ മത്സരിക്കാൻ തലസ്ഥാനത്ത് എത്തിയതാണ് വൈഷ്ണവി. വയനാട്ടിലെ നിന്ന് വരുന്ന വൈഷ്ണവി (14) എന്ന ഒൻപതാം ക്ലാസ്സുകാരിയാണ്, നാളത്തെ ഖോ-ഖോ ഗേൾസ് ടീം ഫൈനൽ മത്സരത്തിൽ വയനാടിൻ്റെ പ്രതീക്ഷയായി ബൂട്ട് കെട്ടാനൊരുങ്ങുന്നത്.
​ജി.എച്ച്.എസ്.എസ്. വടുവഞ്ചാൽ വിദ്യാർത്ഥിനിയായ വൈഷ്ണവി, ഗോപി-ബിന്ദു ദമ്പതികളുടെ മകളാണ്. കായിക പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ, ഒരു ജോഡി പരിശീലന ഷൂസോ ഇല്ലാതെയാണ് വിസ്മയ കോകോ കളിക്കാൻ കളിക്കളത്തിൽ എത്തിയത്. ഇതാദ്യമായാണ് വൈഷ്ണവി ഒരു ഫൈനൽ പോരാട്ടത്തിൽ പങ്കെടുക്കുന്നത്.

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശത്ത് ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്. വിദേശത്ത് ഉപരി പഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് അപേക്ഷിക്കാൻ സാധിക്കുകയുളളൂ. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. അപേക്ഷകര്‍ക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഒക്ടോബർ 31 വൈകിട്ട് 5 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും http://minoritywelfare.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 0471-2300523, 0471-2300524, 0471-2302090.

Follow us on

Related News