തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിനു കീഴിലുള്ള സെൻട്രൽ ഫെസിലിറ്റി സെൻ്ററുകളിൽ യങ് പ്രഫഷണൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഹരിയാനയിലെ കേന്ദ്രങ്ങളിലാണ് നിയമനം. ആകെ 145 ഒഴിവുകളാണുള്ളത്.
യങ് പ്രഫഷനൽ നിയമനത്തിന് ഐസിഎഐ/ഐസിഎംഎഐ/ ഐസിഎസ്ഐ യോഗ്യത വേണം. ശമ്പളം 75,000 രൂപ. അസിസ്റ്റന്റ് യങ് പ്രഫഷനൽ നിയമനത്തിന് ഐസി എഐ/ ഐസിഎംഎഐ/ ഐസിഎ സ്ഐയുടെ ഇന്റർ/എക്സിക്യൂട്ടീവ് ലെവൽ യോഗ്യത വേണം. ശമ്പളം 40,000 രൂപയാണ്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക്
http://mca.gov.in, http://icsi.edu സന്ദർശിക്കുക.
സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും 107 ഒഴിവുകൾ:
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 107 ഒഴിവിലേക്കാണ് നിയമനം. ഇതിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേ റ്റർ (4ഒഴിവ്), സെക്രട്ടറി (4ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4ഒഴിവ്), ടൈപ്പിസ്റ്റ് (1ഒഴിവ്) തസ്തികളിലേക്കാണ് നിയമനം.
ഉദ്യോഗാർഥികൾ സ്വന്തം പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 10. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് http://keralacseb.kerala.gov.in സന്ദർശിക്കുക.