തിരുവനന്തപുരം:വ്യക്തിശുചിത്വത്തിൻ്റെ ഭാഗമായി കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിനയാണ് വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15ന് ലോക കൈകഴുകൽ ദിനം ആചരിക്കുന്നത്. “Be a Hand washing Hero” എന്നതാണ് 2025 ലെ മുദ്രാവാക്യം. ലോക കൈകഴുകൽ ദിനത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്. ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ ഇവയാണ്;
🌐 കൈകഴുകൽ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെയും ആവശ്യകതയെയും ആസ്പദമാക്കിയുള്ള പോസ്റ്ററുകളും ലഘു രേഖകളും (ഇംഗ്ലീഷിലും മലയാളത്തിലും വിവരിച്ചിരിക്കേണ്ടതാണ്) തയാറാക്കുക. വർക്ക് ഷോപ്പുകൾ നടത്തുക.
🌐ആനുകാലിക പ്രസക്തിയുള്ള ജലജന്യ രോഗങ്ങളെ (ഉദാ. മസ്തിഷ്ക ജ്വരം) സംബന്ധിച്ച് ആരോഗ്യ വിദഗ്‌ധർ (ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ർമാർ ) നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം.
പ്രസ്തുത പരിപാടി നടപ്പിലാക്കിയതിന് ശേഷം ക്യാമറ ഉപയോഗിച്ചു HD മികവിൽ ചിത്രങ്ങളും വീഡിയോകളും, ലഘു റിപ്പോർട്ടും അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖാന്തിരം ക്രോഡീകരിച്ച് 25.10.2025 വൈകുന്നേരം 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസിന് കൈമാറണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും മലമൂത്ര വിസർജനത്തിനു ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകേണ്ടതുണ്ട്. വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് കഴിക്കുന്ന ഭക്ഷണം ഉള്ളിൽ ചെല്ലുമ്പോൾ കുട്ടികൾക്ക് അസുഖങ്ങളും പോഷകാഹാരക്കുറവും അതിലൂടെ ശിശുമരണങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിവിധ രോഗങ്ങൾ തടയുവാനുള്ള ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗ്ഗം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നതാണ്.