പ്രധാന വാർത്തകൾ
10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു; CBSE പരീക്ഷ ഇനി രണ്ടു തവണദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങിഎംജി സര്‍വകലാശാലയില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന്‍സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണംവായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രംNEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രംഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ

ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ

Sep 24, 2025 at 4:38 pm

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നാഗാർജുന യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സൗത്ത് സോൺ ജൂനിയർ മീറ്റിൽ ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ. 3000 മീറ്റർ വാക്കിങ്ങിൽ റെക്കോർഡോടുകൂടി സ്വർണം നേടിയ നിരഞ്ജന 15.39 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് റെക്കോർഡ് നേടിയത്. സംസ്ഥാന ജൂനിയർ മീറ്റിൽ ഷോട്ട്പുട്ടിൽ ഗോൾഡ് മെഡൽ നേടിയ ഫഹദും റെക്കോർഡ് വിജയം നേടി. ദേശീയ മത്സരത്തിന് കോച്ച് റിയാസിന്റെ കീഴിലാണ് ഇരുവരും പരിശീലനം നടത്തിയത്.

10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു; CBSE പരീക്ഷ ഇനി രണ്ടു തവണ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷ (2025-26) തീയതികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയായാണ് നടത്തുന്നത്. പത്താം ക്ലാസ് ആദ്യ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച ജൂൺ ഒന്നിന് അവസാനിക്കും.

പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച ഏപ്രിൽ 9ന് അവസാനിക്കും. ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ ഈ അധ്യയന വർഷം പരീക്ഷ എഴുതും. പ്രാക്ടിക്കൽ പരീക്ഷകൾ ഉൾപ്പെടെയുള്ളവ നേരത്തെത്തന്നെ നടത്തും. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ വിഷയത്തിന്റെയും പരീക്ഷ കഴിഞ്ഞ് ഏകദേശം 10 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കുകയും 12 ദിവസത്തിനുള്ളിൽ മൂല്യനിർണ്ണയം പൂർത്തിയാക്കാനാണ് നിർദേശം.

Follow us on

Related News

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...