പ്രധാന വാർത്തകൾ
ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങിഎംജി സര്‍വകലാശാലയില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന്‍സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണംവായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രംNEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രംഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻഅസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

Sep 24, 2025 at 8:26 am

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം: ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരാണെന്ന അഭിപ്രായമാണ് ഉയരുന്നത്. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിനകം ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം നൽകിയാൽ മതി എന്നാണ് നിർദേശമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ഈ വർഷം കണക്കെടുപ്പ് പൂർത്തിയായപ്പോൾ 57,130 കുട്ടികളാണ് ആധാർ ഇല്ലാതെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ഇത്തരത്തിൽ ആധാർ കാർഡില്ലാത്ത, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന അമ്പതിനായിരത്തോളം കുട്ടികൾ സൗജന്യ യൂണിഫോം വിതരണപദ്ധതിയിൽനിന്ന് പുറത്താവും. കുട്ടികളുടെ വിദ്യാഭ്യാസവും ആനുകൂല്യങ്ങളും  ഭരണഘടനാപരമായ അവകാശമാണ്. ആധാറില്ലെന്ന പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.  ആധാറില്ലെങ്കിൽ മറ്റു രേഖകൾ നൽകാൻ അവസരം നൽകണമെന്നു നിയമമുണ്ട്.  സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിനു കുട്ടികൾക്കാണ് പ്രധാനമായും യൂണിഫോം ആനുകൂല്യം നഷ്ട്ടമാകുക.

അതേസമയം കുട്ടികളുടെ കണക്കെടുപ്പിന് ആറാം പ്രവൃത്തിദിനത്തിന് പകരം ജൂൺ 30 വരെ സമയം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടുമില്ല.  

Follow us on

Related News