പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെ

Sep 18, 2025 at 9:42 am

Follow us on

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L

തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയും ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിൽ സ​ബ്സി​ഡി​യ​റി ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ (എ​സ്ഐബി) സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് (മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്) ത​സ്തി​ക​യി​ൽ നിയമനം നേടാം. രാജ്യത്ത് ഒട്ടാകെ ​455 ഒ​ഴി​വു​ക​ളു​ണ്ട്. കേരളത്തിൽ 9ഒഴിവുകൾ ഉണ്ട്. 21,700 രൂപ മുതൽ 69,100 രൂ​പ വരെയാണ് ശമ്പളം.  അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്റെ 20 ശ​ത​മാ​നം സ്​​പെ​ഷ​ൽ സെ​ക്യൂ​രി​റ്റി അ​ല​വ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്. എ​സ്എ​സ്.​എ​ൽ.​സി അല്ലെങ്കിൽ ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യവർക്ക് അപേക്ഷിക്കാം. ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സും ഒ​രു​വ​ർ​ഷ​ത്തെ ​ഡ്രൈ​വി​ങ് പ​രി​ച​യ​വും ആവശ്യമാണ്. വാ​ഹ​ന​ത്തി​ലെ ചെ​റി​യ ത​ക​രാ​റു​ക​ൾ മാ​റ്റു​ന്ന​തി​നു​ള്ള അ​റി​വു​ണ്ടാ​വണം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സ്ഥി​ര​താ​മ​സ​ക്കാ​രാവണം ഉദ്യോഗാർഥികൾ. അപേക്ഷകരുടെ പ്രാ​യ​പ​രി​ധി 18നും 27 ​വ​യ​സിനും ഇടയിൽ (28.09.2025ന്) ആയിരിക്കണം. 

ഭി​ന്ന​ശേ​ഷി​ക്കാ​ർ ഈ ​ത​സ്തി​ക​ക്ക് അ​പേ​ക്ഷി​ക്കാ​ൻ കഴിയില്ല. അ​പേ​ക്ഷ ഫീ​സ് 650 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​വി​മു​ക്ത​ഭ​ട​ന്മാ​ർ/​വ​നി​ത​ക​ൾ എ​ന്നി​വ​ർ 550 രൂ​പ മതി. സെ​പ്റ്റം​ബ​ർ 28വ​രെ അ​പേ​ക്ഷ നൽകാം. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കൊ​ല്ലം, ​കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളിൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​മാണ്.  വിശദവി​വ​ര​ങ്ങ​ൾ http://mha.gov.in, http://mha.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വഴി ലഭ്യമാണ്. 

Follow us on

Related News