പ്രധാന വാർത്തകൾ
CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിന് അഭിമാനമായി ഡോ. എ.സി.പ്രവീൺപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

Aug 20, 2025 at 6:18 pm

Follow us on

തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാൻ അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഉയർന്ന സ്‌കോർ ലഭിച്ചവർക്ക് രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ ഒന്നാക്കി മാറ്റാം. ഇതിനായി അപേക്ഷയുടെ കൂടെ മാർച്ചിലെ ബോർഡ് പരീക്ഷയുടെയും ഇമ്പ്രൂവ്മെന്റ് പരീക്ഷകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 40 രൂപയാണ് ഫീസ്. മാർക്കുകൾ ഒന്നിച്ചാക്കി നൽകുന്ന സർട്ടിഫിക്കറ്റിലെ മാസവും വർഷവും ഇംപ്രൂവ്മെന്റ് പരീക്ഷ നടന്ന വർഷം മാസവുമായിരിക്കും.
ഇംപ്രൂവ്മെന്റ് ചാൻസ് നമ്പർ ഒന്നായിരിക്കും രേഖപ്പെടുത്തുക. എന്നാൽ സേ പരീക്ഷ ചാൻസ് രണ്ട് എന്നാണ് സൂചിപ്പിക്കുക. മാർക്ക് വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ ഒന്നിച്ചുള്ള സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.


ഈ സർട്ടിഫിക്കറ്റിൽ ഇമ്പ്രൂവ് ചെയ്ത വിഷയത്തിന് ഗ്രേസ് മാർക്ക് ചേർത്ത് നൽകില്ല. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് ഇപ്പോൾ സ്‌കൂളുകൾ വഴി വിതരണം നടക്കുന്നുണ്ട്.

Follow us on

Related News