പ്രധാന വാർത്തകൾ
ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

Jul 2, 2025 at 7:05 pm

Follow us on

തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി സമർപ്പിക്കണം. കേരളാ സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2025-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിനു ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം അപേക്ഷകർ. കറസ്പോണ്ടൻസ് കോഴ്സ് വിദൂര വിദ്യാഭ്യാസം, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്നവർക്ക്‌ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.

പ്രായം 18-25. അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ http://scholarship.gov.in വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക് : http://collegiateedu.kerala.gov.in, http://dceshcolarship.kerala.gov.in. ഫോൺ: 9447096580, ഇ മെയിൽ: centralsectorscholarship@gmail.com

Follow us on

Related News