പ്രധാന വാർത്തകൾ
കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണംസ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകുംപ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽഈ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്: വിശദവിവരങ്ങൾ ഇതാമൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെപോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണംപ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽനവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെപ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും

Jun 10, 2025 at 7:42 am

Follow us on

തിരുവനന്തപുരം:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തന സമയം അടുത്ത ആഴ്ചയോടെ വർധിപ്പിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാണ് നീട്ടുന്നത്. ഇതിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15 മിനിറ്റ് സമയമാണ് വർധിപ്പിക്കുക. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഈ പുതിയ അധ്യയന വർഷത്തെ അക്കാദമിക്ക് കലണ്ടർ ഉടൻ പുറത്തിറക്കും.

ഈ അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുകയാണ്. ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ സേ -പരീക്ഷ എഴുതണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയാണ് സേ പരീക്ഷ നടത്തുക. ഇതിന് പുറമെ ഈ വർഷം കൂടുതൽ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് സ്കൂൾ സമയം അരമണിക്കൂർ അധികം നീട്ടുന്നത്.

Follow us on

Related News