പ്രധാന വാർത്തകൾ
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

Jun 10, 2025 at 7:55 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരി നിർമാർജ്ജനം അടക്കമുള്ള വിവിധ വിഷയങ്ങളിൽ അറിവ് പകർന്ന് നൽകും. അവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യും. പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും നാളെയുമായി നടക്കും.

പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ് പരിശോധിക്കാൻ കഴിയും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ജൂൺ 10,11 തീയതികളിലായാണ് നടക്കുക. 


ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും    രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്മെന്റിൽ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കണം ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം.
താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. ജൂൺ 18നാണ് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

ജൂൺ 23 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള പരിശീലനം നൽകും. അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മോഡ്യൂളുകൾ നിർമ്മിച്ചത്. അധ്യാപക പരിശീലകർക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഉള്ള പരിശീലനം എന്നിവ നൽകുന്നത് സമൂഹ ശാസ്ത്ര, ആരോഗ്യശാസ്ത്ര, വിദഗ്ധരോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്ധരുടെ സഹായത്തോടു കൂടിയുമാണ്.

ഈ അക്കാദമിക വർഷം ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വ്യത്യസ്തങ്ങളായ ചെറിയ പരിപാടികളിലൂടെ സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ഇടപെടീൽ നടത്തുന്നുണ്ട്.
തുടർന്ന് മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ ഒരുക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം ആവശ്യമായ കുട്ടി കളെ കണ്ടെത്തി അവർക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വേണ്ട പിന്തുണ നൽകാനും പദ്ധതിയിൽ ആലോചനയുണ്ട്.

Follow us on

Related News