പ്രധാന വാർത്തകൾ
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെനവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോ

സംവരണ വിഭാഗത്തിൽ പ്ലസ് വൺ അലോട്ട്മെന്റ് ലഭിച്ചവർ ടിസി ഹാജരാക്കിയാൽ മതി: മന്ത്രി വി.ശിവൻകുട്ടി 

Jun 4, 2025 at 4:21 pm

Follow us on

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ആശങ്കപ്പെടേണ്ടതില്ല എന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സംവരണം പരിശോധിക്കുന്നതിന്, വിടുതൽ സർട്ടിഫിക്കറ്റ് (റ്റി. സി.) മതി എന്നും മന്ത്രി അറിയിച്ചു. അതിനാൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർ അവരുടെ ജാതി, കാറ്റഗറി തെളിയിക്കുന്നതിനായി എസ്എസ്എൽസി സർട്ടിഫിക്കറ്റാണ് ആധികാരികമായി ഉപയോഗപ്പെടുത്തുന്നത്.

സേ പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്കാണ് സാധാരണ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുന്നത്. റിസൾട്ട് വരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു.

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകാത്തതിനാൽ സംസ്ഥാന സിലബസിൽ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ്‌വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം ഉള്ളതായി പരാതി ഉയർന്നിരുന്നു. 
മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുമായിരുന്നു. പരാതി ഉയർന്നത്തോടെയാണ്  സംവരണ പ്രവേശനത്തിന് ടി സി മതി എന്ന നിർദേശം വന്നത്. 

Follow us on

Related News