തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ-പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ. സംസ്ഥാനത്ത് 30,145 പേർക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതിൽ 4,735 വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. സംസ്ഥാനത്ത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ 22,663 പേർ പെൺകുട്ടികളാണ്. സയൻസ് വിഷയത്തിൽ 22,772 പേരും ഹ്യൂമാനിറ്റീസിൽ 2,863 പേരും കോമേഴ്സിൽ 4,510 പേരും ഫുൾ എപ്ലസ് നേടി. ഈ വർഷം ഹയർ സെക്കന്ററി രണ്ടാം വർഷത്തിൽ 2,20,224 ആണ്‍കുട്ടികളും 2,14,323 പെണ്കുട്ടികള്ളുമടക്കം ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്.

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷവേളകളിൽ ഇനി വിദ്യാർത്ഥികൾക്ക് ഇഷ്ട്ടമുള്ള വർണ്ണ...