പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

May 22, 2025 at 5:01 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ-പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ. സംസ്ഥാനത്ത് 30,145 പേർക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതിൽ 4,735 വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. സംസ്ഥാനത്ത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ 22,663 പേർ പെൺകുട്ടികളാണ്. സയൻസ് വിഷയത്തിൽ 22,772 പേരും ഹ്യൂമാനിറ്റീസിൽ 2,863 പേരും കോമേഴ്സിൽ 4,510 പേരും ഫുൾ എപ്ലസ് നേടി. ഈ വർഷം ഹയർ സെക്കന്ററി രണ്ടാം വർഷത്തിൽ 2,20,224 ആണ്‍കുട്ടികളും 2,14,323 പെണ്‍കുട്ടികള്ളുമടക്കം ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്. 

Follow us on

Related News