തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം നാളെ (മേയ് 21ന്) പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 22ലേക്ക് മാറ്റുകയായിരുന്നു.
22ന് ഉച്ചയ്ക്ക് 3ന് പി ആർ ഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം 78.69 ശതമാനം വിജയമാണ് ഹയർസെക്കൻഡറി രണ്ടാം വർഷത്തിൽ ഉണ്ടായിരുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ 4മണിയോടെ വിദ്യാർത്ഥികൾക്ക് http://keralaresults.nic.in, http://results.kite.kerala.gov.in, http://prd.kerala.gov.in, http://result.kerala.gov.in, http://examresults.kerala.go എന്നിവ വഴി ഫലം അറിയാം. PRD Live മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഈ വർഷം രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷഫലം ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കും.