Dr. A.C..Praveen
(Khmhss, Alathiyur Tirur, Malappuram)
തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ
സർപ്പണം ഇന്നുമുതൽ ആരംഭിക്കുകയാണ്.
അപേക്ഷ ഇന്ന് (മേയ് 14) മുതൽ മേയ് 20 വരെ സ്വീകരിക്കും. എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ ഓരോ പേപ്പറിനും ഡിപ്ലസ് ഗ്രേഡ് നേടിയവർക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർക്ക് 2025 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ, ഇരുപത് വയസ് കവിയാൻ പാടില്ല. കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ് എസ് എൽ സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
🌐സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും, പ്രദേശത്തെ ഗവൺമെൻ്റ് അല്ലെങ്കിൽ എയ്ഡ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബിലൂടെ അദ്ധ്യാപകരുടെ സഹായം പ്രയോജനപ്പെടുത്തിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക.
അപേക്ഷ നൽകുമ്പോൾ ആവശ്യമായ രേഖകൾ
🌐എസ്എസ്എൽസി മാർക്ക് ലിസ്റ്റ്
🌐ആധാർ കാർഡ് നമ്പർ
🌐ആർട്‌സ്, സ്പോർട്‌സ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികൾ ആണെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റ്
🌐ഒടിപി ലഭിക്കുന്നതിനായി ആക്ടീവ് സിം കാർഡ് ഉള്ള മൊബൈൽ ഫോൺ നമ്പർ
🌐ബോണസ് പോയിൻ്റ് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ (LSS,USS,SPC,NCC, JRC, Scout and Guide, Little kite…)
പ്രധാന തീയതികൾ
🌐ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി- 14/05/2025
🌐അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20/05/2025
🌐ട്രയൽ അലോട്ട്മെൻ്റ് തീയത്: 24/05/2025
🌐ആദ്യ അലോട്ട്മെൻ്റ് തീയതി: 02/06/2025
🌐മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 17/06/2025
🌐പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന തീയതി 18/06/2025