പ്രധാന വാർത്തകൾ
നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

എസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം

May 13, 2025 at 2:52 pm

Follow us on

തിരുവനന്തപുരം:2025 മാർച്ചിൽ നടന്ന എസ് എസ്എൽസി പരീക്ഷയുടെ മാർക്ക് വിവരം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം വിദ്യാർത്ഥികൾക്ക് മാർക്ക് വിവരം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മാർക്ക് വിവരം നൽകുന്നതിനുള്ള അനുമതി നൽകി സൂചനപ്രകാരം സർക്കാർ ഉത്തരവ് നൽകിയിരുന്നു.

ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 2025 മാർച്ചിലെ എസ്എസ്‌എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷം മാർക്ക് വിവരം ആവശ്യമായിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാഭവനിൽ ബന്ധപ്പെട്ട പ്രഥമാദ്ധ്യാപകൻ / പ്രഥമാദ്ധ്യാപിക മുഖാന്തിരം നിശ്ചിത ഫീസ് അടച്ച് (500/- അഞ്ഞൂറ് രൂപാ വീതം) അപേക്ഷിക്കാം. സ്കൂൾ പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ വിശദാംശങ്ങളും പരീക്ഷാ സെക്രട്ടറിയുടെ പേരിൽ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കുന്ന മുറയ്ക്ക് സ്‌കൂൾ മേൽവിലാസത്തിൽ മാർക്ക് ഷീറ്റുകൾ അയച്ചു നൽകും. അപേക്ഷ ഫോമിന്റെ മാതൃക താഴെ നൽകുന്നു.

Follow us on

Related News