തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥകൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാണ്. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം പരിശോധിക്കാം. പരീക്ഷകളിൽ ആകെ 17,04,367 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ പരീക്ഷ പാസായി. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ , ജനനത്തീയതി (DOB) , സ്കൂൾ നമ്പർ , സെന്റർ നമ്പർ എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫലങ്ങൾ പരിശോധിക്കാം. പരീക്ഷാഫലം പരിശോധിക്കുന്ന വിധം ഇങ്ങനെ; സിബിഎസ്ഇയുടെ http://cbseresults.nic.in, http://results.cbse.nic.in, http://cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക. CBSE ക്ലാസ് 10 ഫലം 2025 അല്ലെങ്കിൽ CBSE ക്ലാസ് 12 ഫലം 2025 എന്ന ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ ഫീൽഡുകളിൽ നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, പരീക്ഷാ കേന്ദ്ര നമ്പർ എന്നിവ നൽകുക. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക, തുടർന്ന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ സിബിഎസ്ഇ 10/12 ക്ലാസ് ഫല മാർക്ക്ഷീറ്റ് സ്ക്രീനിൽ ദൃശ്യമാകും. വിദ്യാർത്ഥികൾക്ക് എസ്എംഎസ്, ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, ഐവിആർഎസ് എന്നിവ ഉപയോഗിച്ച് അവരുടെ സിബിഎസ്ഇ സ്കോർകാർഡ് പരിശോധിക്കാം. എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്തയുടെ വിജയാശംസകൾ.