പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയം

May 9, 2025 at 3:05 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. 61449 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണം 78831 ആയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ 10,000ത്തിലധികം വിദ്യാർത്ഥികൾക്ക് ഈ വർഷം എ പ്ലസ് കുറഞ്ഞു. ഈ വർഷം 4,24,523 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2331 സ്കൂളുകൾ 100 % വിജയം നേടി. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല തിരുവനതപുരമാണ്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല കണ്ണൂർ. പുനർ മൂല്യനിർണ്ണയ അപേക്ഷ മെയ് 12 മുതൽ 17 വരെ നൽകാം. സേ-പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ നടത്തും.

മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം 4മണിയോടെ താഴെ നൽകിയ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയും. https://results.digilocker.gov.in/KLBoard2025Xzawqeeqepnkaf.html

http://results.kite.kerala.gov.in, http://examresults.kerala.gov.in, http://prd.kerala.gov.in, http://pareekshabhavan.kerala.gov.in, https://results.digilocker.kerala.gov.in, https://results.kerala.gov.in, https://sslcexam.kerala.gov.in, https://kbpe.kerala.gov.in, Kerala THSLC March Result 2025-Individual Portal Link

http://thslcexam.kerala.gov.in, Kerala AHSLC(Art) Result March 2025-Individual Portal Link(http://ahslcexam.kerala.gov.in) Kerala SSLC(Hearing Impaired) March 2025 -Individual Portal Link(http://sslchiexam.kerala.gov.in) Kerala THSLC(Hearing Impaired) March 2025-Individual Portal Link(http://thslchiexam.kerala.gov.in)തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. 2025 ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.

Follow us on

Related News