പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി

May 8, 2025 at 11:01 am

Follow us on

തി​രു​വ​ന​ന്ത​പു​രം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. ഈ വർഷം വിദേശതമാനം കൂടുമോ കുറയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ​കഴിഞ്ഞ വർഷം 99.69 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. മന്ത്രിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിയോടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും.

https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തു​ട​ങ്ങി​യ വെ​ബ്​​സൈ​റ്റു​ക​ൾ വഴി ഫ​ലം ല​ഭ്യ​മാ​കും. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി എ​ന്നി​വ​യു​ടെ ഫ​ല​വും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. കേ​ര​ള​ത്തി​ലെ 2964 ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ൾ​ഫി​ലെ ഏ​ഴും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 427021 പേ​രാ​ണ്​ ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.  എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടു പിന്നാലെ പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും. മെയ് 21നാണ് പ്ലസ് ടു ഫലപ്രഖ്യാപനം നടക്കുക.

Follow us on

Related News