തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസിൽ വിവിധ വിഷയങ്ങളിൽ 30 ശതമാനം മാർക്ക് നേടാതെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സ്പെഷ്യൽ ക്ലാസുകൾ. 86,309 വിദ്യാർത്ഥികളാണ് വീണ്ടും സ്കൂളുകളിൽ എത്തുക.
ഈ വിദ്യാർത്ഥികൾക്ക് സേ-പരീക്ഷ എഴുതുന്നതിന് മുന്നോടിയായാണ് ക്ലാസുകൾ. മിനിമം മാർക്ക് ലഭിക്കാത്ത 86,309 വിദ്യാർത്ഥികളിൽ ഒരു വിഷയം മുതൽ മുഴുവൻ വിഷയത്തിനും മിനിമം മാർക്ക് ലഭിക്കാത്തവർ വരെ ഉണ്ട്. പരീക്ഷയെഴുതിയ
3,98,181 കുട്ടികളിൽ 5516 കുട്ടികൾക്ക് (1.38%) ഒരു വിഷയത്തിനും 30% മാർക്ക് നേടാനായില്ല.
ആകെ 2,24,175 ഇ-ഗ്രേഡ് ആണ് ആകെ ലഭിച്ചിട്ടുള്ളത്.
സേ-പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ
തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...







